Emirates Viswakarmma inauguration and first family meeting on Dec 6, 2019
വിശ്വകർമ്മ ഓൺലൈൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ദുബായിൽ സംഘടിപ്പിച്ച കൂട്ടായ്മയായ എമിറേറ്റ്സ് വിശ്വകർമ്മയുടെ ഉദഘാടനവും പ്രഥമ കുടുംബ സംഗമവും ഡിസംബർ 6 വെള്ളിയാഴ്ച അതായതു നാളെ ബർദുബായിലുള്ള Rectangle ഹാളിൽ വച്ച് നടക്കുന്നു . പീപ്പിൾ ഫോർ ധർമ്മ പ്രേസിടെന്റും , ഇന്ത്യൻ പീപ്പിൾ ഫോറം , UAE വിമൻസ് സെൽ , NRI സെൽ കേരള തുടങ്ങിയവയുടെ UAE കോർഡിനേറ്ററും സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ശ്രീമതി ശില്പ നായർ ആണ് പരിപാടി ഉദഘാടനം ചെയ്യുന്നത് . ഗുരുദേവ സന്ദേശങ്ങളുടെ പ്രചാരകയും SNDP യോഗം ദുബായ് മഹിളാ യൂണിയൻ സജീവ പ്രവർത്തകയും പ്രവാസി കലാ സാംസ്കാരിക വേദികളിലെ സജീവ സാന്നിധ്യവുമായ സ്വപ്ന ഷാജി മുഖ്യ അതിഥി ആയിരിക്കും . രാവിലെ 9 മണിക്ക് വിശ്വകർമ്മ ഓൺലൈൻ ഗ്രൂപ്പ് അഡ്മിന്മാരായ പ്രജിത് ആചാരി, അഖിൽ പവിത്രൻ ആചാരി, എമിരേറ്റ്സ് വിശ്വകർമ്മ കോർഡിനേറ്റേറ്റേഴ്സുമായ രാജീവ് കടക്കൽ , സുനിൽ ഉളിയത്തു അരുൺ കൈലാസ് എന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ സമാരംഭിക്കും . പ്രവാസി കലാകാരൻ ആയ ശ്രീ ഷാജി പുത്തൻ മഠത്തിന്റെ നേതൃത്വത്തിൽ UAE യിലുള്ള കലാകാരന്മാരെയും കലാകാരികളെയും അണി നിരത്തി കൊണ്ടുള്ള കലാ പരിപാടികലും ഉണ്ടായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് 00971 54 5839720 എന്ന നമ്പറിൽ ബന്ധപ്പെടുക .
Recommended Posts

Viswa Kala Sahithya Sangam 2nd Anniversary on 05 Jan 2020
January 4, 2020




